പരപ്പനങ്ങാടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പരപ്പനങ്ങാടി: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കോയംകുളത്തെ നടമ്മല്‍ പുതിയകത്ത് കോയക്കുട്ടിയുടെ മകന്‍ മുജീബ് റഹ്മാന്‍ (24)ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് നാലരയോടെ ചെട്ടിപ്പടി മൊടുങ്ങലില്‍വെച്ചാണ് അപകടം സംഭവിച്ചത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്ള്ളത്. പരിക്ക് പറ്റിയ കാടപ്പടിഅബ്ദുല്‍ ലത്തീഫിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവ്:ആസിയ.സഹോദരങ്ങള്‍:ജാവിദ്‌ ,ഫാത്തിമ പോസ്റ്റ്മോര്‌ട്ടത്തിനു ശേഷം കൊടക്കാട് പടിഞ്ഞാറേ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.