ദേശീയ പാതയുടെ സെന്റര്‍ മാര്‍ക്കിംഗും സര്‍വ്വെയും മാര്‍ച്ച് 19 ന് കുറ്റിപ്പുറത്തു നിന്ന് തുടങ്ങും;ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ ദേശീയ പാതക്ക് ഭൂമി ഏറ്റെടുക്കടുക്കുന്നതിന്റെ ഭാഗമായുള്ള സെന്റര്‍ മാര്‍ക്കിംഗ് പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 19 മുതല്‍ തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഇതിനോടൊപ്പം ഉടമക്ക് നഷ്ടപ്പെടുന്ന ഭൂമി കൃത്യമായി കണ്ടെത്തുതിനുള്ള സര്‍വ്വെ പ്രവര്‍ത്തനങ്ങളും ഉണ്ടാവും.
ഭൂമി എറ്റെടുക്കുന്നതിന് കേന്ദ്ര ഗവ കഴിഞ്ഞ ദിവസം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.വിജ്ഞാപനത്തില്‍ പാത കടന്നു പോകുന്ന പ്രദേശത്തെ സര്‍വ്വെ നമ്പരുകള്‍ വ്യക്തമാക്കിയരുന്നു. ഈ സര്‍വ്വെ നമ്പറിലുള്ള ഭൂമിയിലായിരിക്കും സര്‍വ്വെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.

അലൈന്‍മെന്‍ിന്റെ മധ്യഭാഗം കണ്ടെത്തി രണ്ട് ഭാഗത്തേക്കുമാണ് മാര്‍ക്കിംഗ് നടത്തുക. ഇതിനോടൊപ്പം സ്ഥലത്തിന്റെ അതിര്‍ത്തി തിരിക്കുകയും ഓരോ 50 മീറ്ററും ഇടവിട്ട് മൈല്‍ കുറ്റികള്‍ സ്ഥാപിക്കുകയും ചെയ്യും. കുറ്റിപ്പുറത്തുനിന്നാണ് പ്രവര്‍ത്തികള്‍ തുടങ്ങുക. ഒരുമാസം കൊണ്ട് നിര്‍ദ്ദഷ്ട 140ഹെക്ടര്‍ 54 കിലോമീറ്റര്‍ നീളത്തില്‍ സര്‍വ്വയും അനുബന്ധ പ്രവര്‍ത്തികളും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുലിന് നിയോഗിച്ച കോട്ടക്കലുള്ള ഡപ്യുട്ടി കലക്ടര്‍റുടെ ഓഫിസില്‍ സൗകര്യം ചെയ്തിട്ടുണ്ട്. ഒരോ പരാതിക്കാരന്റെയും പ്രശ്‌നങ്ങള്‍ മുഴുവന്‍ കേട്ടതിനുശേഷമെന്ന ഭൂമി ഏറ്റെടുക്കുല്‍ നടപടി പൂര്‍ത്തിയാക്കു.
ഡോ.ജെ.ഒ. അരുണാണ് ഡപ്യുട്ടി കലക്ടര്‍.
സര്‍വ്വ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആധുനിക മെഷിനുകള്‍ ഉപയോഗിക്കും. ഇതിനു പുറമെ 30 വകുപ്പ് സര്‍വ്വെയര്‍മാരെയും 30 സ്വകാര്യ സര്‍വ്വയര്‍മാരെയും ഉപയോഗിക്കും. ഇതിനു പുറമെ 90 ചെയിന്‍മാന്‍മാരും ഉണ്ടാവും. സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ടോട്ടല്‍ സ്റ്റേഷന്‍ സംവിധാവും ഉപയേഗിക്കും. ഇതിനു പുറമെ ഭൂവുടമകളുടെ കാര്‍ഷിക നഷ്ടം,മരങ്ങള്‍,കെട്ടിടങ്ങളുടെ നഷ്ടം എന്നിവ കണക്കാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാരുടെ മേല്‍ നോട്ടത്തില്‍ കണക്കെടുപ്പുമുണ്ടാവും.