മലപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു ;യുവതി കസ്റ്റഡിയില്‍

 

മലപ്പുറം: കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദി(23)ന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. പരിക്കേറ്റ യുവാവിനെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം നടന്നത്. യുവാവിനൊപ്പമുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. താന്‍ സ്വയം ലിംഗം മുറിച്ചതാണെന്ന് യുവാവും യുവാവിന്റെ ലിംഗം മുറിച്ചത് താനാണെന്ന് യുവതിയും പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. യുവതിയും യുവാവും തമ്മലുള്ള ബന്ധത്തെ പറ്റിയും പോലീസ് അന്വേഷിച്ചുവരികയാണ്. മുറിവേറ്റ് പുറത്തേക്ക് ഓടിയ യുവാവിനെ ലോഡ്ജിലെ ജീവനക്കാരാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.കഴിഞ്ഞദിവസമാണ് ഇവര്‍ കുറ്റിപ്പുറത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത്.

Related Articles