Section

malabari-logo-mobile

മലപ്പുറം ജില്ലാ വിഭജനം: സാധ്യതാ പഠനം നടത്തണം; ജില്ലാ പഞ്ചായത്ത്‌

HIGHLIGHTS : മലപ്പുറം: സംസ്ഥാനത്ത്‌ ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തും വലുപ്പത്തില്‍ മൂന്നാംസ്ഥാനത്തുമുള്ള മലപ്പുറം ജില്ല വിഭജിച്ച്‌ പുതിയൊരു ജില്ല രൂപവത്‌കരിക്കുന്ന...

malappuramമലപ്പുറം: സംസ്ഥാനത്ത്‌ ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തും വലുപ്പത്തില്‍ മൂന്നാംസ്ഥാനത്തുമുള്ള മലപ്പുറം ജില്ല വിഭജിച്ച്‌ പുതിയൊരു ജില്ല രൂപവത്‌കരിക്കുന്നതിനെ കുറിച്ച്‌ സാധ്യതാ പഠനം നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത്‌ യോഗം സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. 1969 ജൂണ്‍ 16 ന്‌ നിലവില്‍ വന്ന ജില്ല 46 വര്‍ഷം പിന്നിട്ടിട്ടും മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന വികസന മേഖലയില്‍ ഏറെ പിറകിലാണെന്നും ജനസംഖ്യയില്‍ ഒന്നാമതാണെങ്കിലും പ്രതിശീര്‍ഷ വരുമാനത്തില്‍ 14-ാം സ്ഥാനത്താണെന്നും യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
വള്ളിക്കുന്ന്‌ മുതല്‍ വെളിയങ്കോട്‌ വരെ 73 കിലോമീറ്റര്‍ തീരദേശ മേഖല ജില്ലയ്‌ക്കു്‌. ഇന്ത്യയിലെ 200 ഓളം ജില്ലകളേക്കാള്‍ ജനസംഖ്യയിലോ വിസ്‌തൃതിയിലോ മലപ്പുറം ജില്ല മുന്നിലാണ്‌. ത്രിപുര, അരുണാചല്‍ പ്രദേശ്‌, നാഗാലാന്‍ഡ്‌, ഗോവ, സിക്കിം, മേഘാലയ, മണിപ്പൂര്‍, മിസോറം തുടങ്ങിയ എട്ടു സംസ്ഥാനങ്ങളെക്കാളും ജനസംഖ്യയില്‍ മുന്നിലാണ്‌. പത്തനംതിട്ട, കാസര്‍കോട്‌, ഇടുക്കി, വയനാട്‌ എന്നീ നാല്‌ ജില്ലകളിലും കൂടി 44.20 ലക്ഷം ജനങ്ങള്‍ക്ക്‌ 256 വില്ലേജുകള്‍, 521 ആശുപത്രികള്‍, 502 ഹൈസ്‌കൂളുകള്‍, 48 കോളെജുകള്‍ എന്നിവയുണ്ട്‌. അതേ സമയം 42 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത്‌ 135 വില്ലേജുകളും 259 ആശുപത്രികളും 171 ഹൈസ്‌കൂളുകളും 16 കോളെജുകളുമാണുള്ളത്‌.
ജനസംഖ്യക്ക്‌ ആനുപാതികമായി വികസന സൗകര്യങ്ങള്‍ എത്തുന്നില്ല. റവന്യൂ- വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എണ്ണത്തിലെ കുറവ്‌ വാര്‍ഷിക ധനസഹായത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച്‌ വെട്ടിക്കുറവിന്‌ കാരണമാകുന്നു. നിലവിലെ ജനസംഖ്യ രണ്ട്‌ ജില്ലകളായി വിഭജിച്ചാല്‍ വിഹിതം ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ജനങ്ങള്‍ക്ക്‌ എത്തിക്കുവാനും സര്‍ക്കാര്‍ ജോലികളുടെ അനുപാതം വര്‍ധിപ്പിച്ച്‌ യുവജനങ്ങളെ സഹായിക്കാനും കഴിയുമെന്ന്‌ മെമ്പര്‍ പി. സൈതലവി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. സുരേഷ്‌ പുല്‍പ്പാക്കര പിന്താങ്ങി. യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, സ്ഥിരംസമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, ടി.വനജ, വി.സുധാകരന്‍, പി.കെ. ജല്‍സീമിയ, സെക്രട്ടറി എ. അബ്‌ദുല്ലത്തീഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!