ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരണപ്പെട്ടു

untitled-1-copyതേഞ്ഞിപ്പലം: ബൈക്കപകടത്തില്‍പ്പെട്ട്‌ പരിക്കേറ്റ്‌ ചിക്തസയിലായിരുന്ന യുവാവ്‌ മരണപ്പെട്ടു. മഷ്‌ഹൂര്‍ഖാന്‍(22) ആണ്‌ മരിച്ചത്‌.

ഇന്നലെ(ബുധന്‍) കാക്കഞ്ചേരിയില്‍ നിന്ന്‌ പള്ളിക്കല്‍ ബസാറിലേക്ക്‌ പോവുകയായിരുന്ന മഷ്‌ഹൂര്‍ഖാന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിയന്ത്രണം വിട്ട മിനി ടിപ്പര്‍ലോറി വന്നിടിച്ചാണ്‌ അപകടം സംഭവിച്ചത്‌.

അപകടത്തെ തുടര്‍ന്ന്‌ യുവാവിനെ ഉടന്‍ തന്നെ കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. മഷ്‌ഹൂര്‍ഖാന്‍ ഇന്റസ്‌ട്രിയല്‍ ജീവനക്കാരണ്‌.

പിതാവ്‌;പുത്തൂര്‍പള്ളിക്കല്‍ സുപ്രഭാതം പത്രത്തിന്റെ പ്രാദേശിക ലേഖകനായ എന്‍എം കോയ. മാതാവ്‌: സൈനബ. സഹോദരന്‍: അഷ്‌ഹര്‍.സഹോദരി:ഷിഫാന.