കാമുകനെ തേടി ഹൈദരബാദുകാരി ഫാഷന്‍ഡിസൈനിങ്ങ് അധ്യാപിക തിരൂരങ്ങാടിയിലെത്തി

തിരൂരങ്ങാടി: പ്രണയിച്ച് വഞ്ചിച്ച് നാട് വിട്ട തന്റെ കാമുകനെ തേടി ഹൈദരബാദുകാരിയായ യുവതി തിരൂരങ്ങാടിയിലെത്തി. വെന്നിയൂല്‍ കൊടക്കല്ല് സ്വദേശിയായ യുവാവിനെ തേടിയാണ് യുവതി ഇവിടെയെത്തിയത്. തിരൂരങ്ങാടിയിലെത്തിയ യുവതി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. സ്റ്റേഷനിലെത്തിയ കാമുകന്‍ തനിക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് വെളിപ്പെടുത്തിയതോടെ യുവതി സ്റ്റേഷനില്‍ വെച്ച് യുവാവിന് നേരെ തട്ടിക്കയറി. ഇതേ തുടര്‍ന്ന് പോലീസ് യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ആദ്യമൊന്നും അതിന് വഴങ്ങിയില്ല. പിന്നീട് യുവതിയില്‍ നിന്നും കാമുകനെതിരെ പരാതി എഴുതി വാങ്ങിയ ശേഷം പോലീസ് ഇവരെ ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പ് ആന്ധ്രയില്‍ ചായക്കടയില്‍ ജോലി ചെയ്ത് വരവെയാണ് ഇരുവരും പ്രണയത്തിലായത്.

ആന്ധ്രയില്‍ പോയി അനേ്വഷണം നടത്തിയ ശേഷം മാത്രമേ പരാതിയില്‍ തുടര്‍ നടപടിയുണ്ടാകൂ എന്ന് പോലീസ് പറഞ്ഞു.