ലിപ് ലോക് സീനില്‍ അഭിനയിക്കും;ലക്ഷ്മി മേനോന്‍

Untitled-1 copyകഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ ലിപ് ലോക് സീനുകളില്‍ അഭിനയിക്കാന്‍ തനിക്ക് മടിയില്ലെന്ന് നടി ലക്ഷ്മി മേനോന്റെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ലക്ഷ്മി. എന്നാല്‍ ലക്ഷമിയെ ശ്രദ്ധേയയാക്കിയത് തമിഴ് സിനിമകളാണ്.

നാന്‍ സിഗപ്പു മനിതന്‍ എന്ന തമിഴ് ചിത്രത്തില്‍ വിശാലുമൊത്ത് ലിപ് ലോക് സീനില്‍ അഭിനയിച്ചതോടെയാണ് താരം വാര്‍ത്തകളില്‍ നിറഞ്ഞത്.

തമിഴ് സിനിമയില്‍ തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹത്തിനും അംഗീകാരത്തിലും സന്തോഷിക്കുന്നതായും അത്ഭുതപ്പെടുത്തുന്നതായും ലക്ഷ്മി പറഞ്ഞു.

സുന്ദര പാണ്ഡ്യന്‍, കട്ടിപ്പുലി, പാണ്ഡ്യനാട് തുടങ്ങിയവയാണ് ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രങ്ങള്‍.