സ്വദേശിവത്‌കരണം; പൊതുമേഖലയില്‍ തൊഴില്‍കരാര്‍ പുതുക്കുന്നത്‌ നിര്‍ത്തി

Untitled-1 copyകുവൈത്ത്‌ സിറ്റി: സ്വദേശിവത്‌കരണം രാജ്യത്ത്‌ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലയില്‍ വിദേശികളെ നിയമിക്കുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തുന്നത്‌ നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി പൊതുമേഖലയില്‍ നിലവിലുള്ള വിദേശിയരായ ജോലിക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കിനല്‍കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തതായാണ്‌ റിപ്പോര്‍ട്ട്‌.

ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ അനസ് അല്‍സാലിഹിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സിവില്‍ സര്‍വിസ് കമീഷന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നിശ്ചിത കാലാവധി കണക്കാക്കി സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് കാലാവധി തീരുന്നതോടെ കരാര്‍ പുതുക്കിനല്‍കേണ്ടതില്ളെന്നാണ് തീരുമാനം. അതുപോലെ നിശ്ചിത പ്രായപരിധിയിലത്തെിയ വിദേശികള്‍ക്കും പൊതുമേഖലയില്‍ തൊഴില്‍ കരാര്‍ പുതുക്കി നല്‍കേണ്ടതില്ളെന്ന് തീരുമാനമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും വിദേശികളെ പുതുതായി നിയമിക്കേണ്ടതില്ളെന്ന തീരുമാനം കഴിഞ്ഞദിവസം സിവില്‍ സര്‍വിസ് കമീഷന്‍ പ്രഖ്യാപിച്ചിരുന്നു. നിയമന നിരോധം എല്ലാ രാജ്യക്കാര്‍ക്കും ബാധകമാവും.

2016-2017 സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തില്‍ നിലവിലുള്ള വിദേശി തൊഴിലാളികളില്‍ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശികള്‍ക്ക് ജോലിനല്‍കുന്ന രീതിയിലുള്ള സംവിധാനമൊരുക്കാന്‍ തൊഴില്‍ മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ ഒഴിവാക്കാവുന്ന വിദേശികളുടെ പട്ടിക എത്രയും പെട്ടെന്ന് തൊഴില്‍മന്ത്രാലയത്തിന് സമര്‍പ്പിക്കാനും തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.