കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കലക്ടര്‍ സിഐ ലത അറിയിച്ചതാണിത്.

പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവത്തില്‍ ജില്ല കലാകിരീടം നേടിയതിന്റെ ആഹ്ലാദസൂചകമായാണ് അവധി.

തുടര്‍ച്ചയായി എട്ടാം തവണയാണ് കോഴിക്കോട് കീരീടം നേടുന്നത്. 925 പോയന്റാണ് കോഴിക്കോടിന് ലഭിച്ചത് രണ്ടാം ്സ്ഥാനം പാലക്കാടിനും മൂന്നാം സ്ഥാനം തൃശ്ശൂരിനും ലഭിച്ചു.