കെ മുരളീധരന്റെ മാലയും പണവും കളവു പോയി

k-muraleedharan-300x290തൃശ്ശൂര്‍: കെ മുരളീധരന്റെ മാലയും പണവും ട്രെയിന്‍ യാത്രക്കിടെ കവര്‍ച്ച ചെയ്യപ്പെട്ടു. തൃശ്ശൂരില്‍ നിന്നും തിരവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് കവര്‍ച്ച നടന്നത്. മുരളീധരന്‍ കഴുത്തിലണിഞ്ഞിരുന്ന 5 പവന്റെ സ്വര്‍ണ്ണമാലയും, 5000 രൂപയുമാണ് മോഷണം പോയത്. മുരളീധരന്റെ പരാതിയില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

രഘുപതി സാഗര്‍ എക്‌സ്പ്രസ്സിലെ എസി കമ്പാര്‍ട്ട്‌മെന്റിലാണ് മോഷണം നടന്നത്. ഉറങ്ങുന്നതിന് മുമ്പ് മാലയും പേഴ്‌സും കിടക്കക്ക് സമീപം സ്റ്റാന്‍ഡില്‍ ഊരി വെച്ചിരുന്നു. വണ്ടി ശാസ്താം കോട്ടയിലെത്തിയപ്പോഴാണ് മോഷണം പോയത് അറിഞ്ഞത് എന്ന് പോലീസിന് നല്‍കിയ പരാതിയില്‍ മുരളീധരന്‍ പറഞ്ഞു.

എസി കമ്പാര്‍ട്ട്‌മെന്റ് ആയതുകൊണ്ട് പാന്‍ട്രി ജീവനക്കാരല്ലാതെ പുറത്ത് നിന്ന് ആരും കയറില്ലെന്ന നിഗമനത്തിലാണ് പോലീസ്. പാന്‍ട്രി ജീവനക്കാരെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം എംഎല്‍എയുടെയും സഹായിയുടെയും വാച്ചും ബാഗുമെല്ലാം സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും മോഷണം പോയിട്ടില്ല.

 

Related Articles