കെഎഫ്‌സി ചിക്കനില്‍ വിസര്‍ജ്യത്തിലടങ്ങിയ ഇ കോളി ബാക്ടീരിയുടെ അംശം

ദില്ലി: മാഗിക്കു പിന്നാലെ കെഎഫ്‌സിയുടെ ചിക്കനും ഭക്ഷണയോഗ്യമല്ലെന്ന്‌ പരിശോധനറിപ്പോര്‍ട്ട്‌. മനുഷ്യവിസര്‍ജ്ജ്യത്തിലടങ്ങിയഇ കോളി ബാക്ടീരയയുടെ അംശം കെഎഫ്‌സി ചിക്കനിലും കണ്ടെത്തി. തെലുങ്കാന സംസ്ഥആന ഭക്ഷ്യ ലബോറട്ടറി നടത്തി പരിശോധനയിലാണ്‌ ഇ കോളി ബാക്ടീരയിയുടെ സാനിധ്യം കണ്ടെത്തിയത്‌.
സാല്‍മോനലല്ല ബാക്ടീരയകളുടെ സാനിധ്യവും ഈ ചിക്കനില്‍ കണ്ടെത്തിയിട്ടുണ്ട്‌. കുടല്‍വീക്കം, ടൈഫോയിഡ്‌ എന്നീ രോഗങ്ങള്‍ക്ക്‌ ഇവിയുടെ സാനിധ്യം കാരണമാകും.
തങ്ങള്‍ക്കെതിരെ തെറ്റായ പ്രചരണമാണ്‌ നടക്കുന്നതെന്നാണ്‌ കെഎഫ്‌സിയുടെ വാദം. മോശപ്പെട്ട സാഹചര്യത്തില്‍ എടുത്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നോ സാമ്പിളുകള്‍ കൊണ്ടുപോകും വഴിയോ എന്തെങ്ങിലും സംഭവിച്ചതാകാം എന്നാണ്‌ കെഎഫ്‌സിയുടെ വിശദീകരണം