പതിനായിരങ്ങളെ സാക്ഷിയാക്കി ആംആദ്മി അധികാരത്തിലേക്ക്‌

kejriwalദില്ലി: ദില്ലി മുഖ്യമന്ത്രിയായി അവിന്ദ് കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ നജീബ് ജംഗ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

അഴിമതി തുടച്ചു നീക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അഴിമതിയില്ലാതാക്കനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് ആരംഭിക്കുന്നതെന്നും കെജരിവാള്‍ ദില്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തയി പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാറിനെ ജനം നയിക്കുമെന്നും ആം ആദ്മി പാര്‍ട്ടിക്ക് ഇന്ന് നിര്‍ണ്ണായകമായ ദിനമാണെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

കെജരിവാളിനൊപ്പം ആറ് മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മനീഷ് സിസോഡിയ, രാഖി ബിര്‍ള, സൗരവ് ഭരദ്വാജ്, സോമനാഥ് ഭാരതി, സത്യേന്ദ്ര കുമാര്‍ ജെയിന്‍, ഗിരീഷ് സോണി എന്നീ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.