കസ്തൂരിമാൻ മെഗാസീരിയൽ യു ട്യൂബിൽ പുതുതരംഗം സൃഷ്ടിക്കുന്നു

അജു വർഗ്ഗീസും ഇഷാ തൽവാറും അതിഥി കഥാപാത്രങ്ങളായി കസ്തൂരിമാൻ സീരിയലിൽ എത്തിയത് മുതൽ ഈ സീരിയൽ സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതി നേടി സീരിയൽ ചരിത്രത്തിൽ തരംഗം സൃഷ്ടിക്കുന്നു.  യൂ ട്യൂബ് ട്രെൻഡിംഗ് വീഡിയോകളിൽ തുടർച്ചയായ നാലാം ദിവസവും കസ്തൂരി മാൻ മുന്നേറുകയാണ്.

നാളിത് വരെയുള്ള മെഗാപരമ്പരകളിൽ നിന്നും വ്യതസ്തമായി പുതുമയുള്ള ജീവിതഗന്ധിയായ കഥയും കഥാമുഹൂർത്തങ്ങളും അവതരണ ഭംഗികൊണ്ട് കസ്തൂരിമാൻ സീരിയലിന് മികച്ച സീരിയൽ എന്ന ജനപ്രീതി ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു.

തിരുവിതാംകൂറിന് റെ കലാപാരമ്പര്യമുള്ള കലാക്ഷേത്രയും അവിടത്തെ സേതുലക്ഷ്മിയും മക്കളായ കാവ്യ ,കീർത്തി, കല്യാണി എന്നീ കഥാപാത്രങ്ങളും, ഈശ്വരമഠം തറവാട്ടിലെ ജീവസുറ്റ കഥാപാത്രങ്ങളായ വിജയലക്ഷ്മി, ഇന്ദിരഭായ്, ജീവ ,ശിവ, ശിവാനി, സിദ്ധാർത്ഥ് എന്നിവരാണ് കസ്തൂരിമാനിലെ മുഖ്യ കഥാപാത്രങ്ങൾ. നന്മയും സ്നേഹവും പരസ്പര വിശ്വാസവുമുള്ള ഇവരുടെ ജീവിതമുഹൂർത്തങ്ങൾ  ഉദ്ദേഗഭരിതമായി ഓരോ രംഗത്തിലും അവതരിപ്പിക്കുന്നതാണ് ഈ പരമ്പരയുടെ ജനപ്രിയതയ്ക്ക് മുഖ്യ കാരണം.

ഐമൻ ക്രിയേഷന്റെ ബാനറിൽ എ.ഷാനാണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്. തിങ്കൾ മുതൽ ശനിവരെ രാത്രി 8.30 ന് ഏഷ്യാനെറ്റിൽ ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നു.