കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരണപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലുണ്ടായ മഞ്ഞിടിച്ചിലില്‍ പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ വെള്ളിയാഴ്ചയാണ് അപ്രതീക്ഷിതമായി മഞ്ഞിടിച്ചില്‍ സംഭവിച്ചത്.

വൈകീട്ട് 4.30 ന് 21 രജ്പുത് റെജിമെന്റിലെ സൈനികരാണ് മരിച്ചത്. മരിച്ച സൈനിരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

അഫ്ഗാന്‍-താജിക്കിസ്താന്‍ അതിര്‍ത്തി പ്രവഭവകേന്ദ്രത്തില്‍ കഴിഞ്ഞയാഴ്ച 6.2 രേഖപ്പെടുത്തിയ ഭൂചനലത്തെ തുടര്‍ന്ന് മേഖലയില്‍ മഞ്ഞിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.