കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം ; പോലീസ്‌കാരന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ പേരാവൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ശിവദാസനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ എക്‌സ്‌കോര്‍ട്ട് വാഹനത്തിലുണ്ടായിരുന്ന പോലീസുകാരനാണ് ശിവദാസന്‍. വിഐപി സെക്യൂരിറ്റിക്ക് നിയോഗിക്കപ്പെടുമ്പോള്‍ എക്‌സ്‌കോര്‍ട്ട് വാഹനത്തില്‍ പോലീസിന്റെ വീഡിയോ ഗ്രാഫറെകൂടി നിയോഗിക്കാറുണ്ട്. കണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വാഹനവ്യൂഹത്തില്‍ വീഡിയോ ഗ്രാഫറായി നിയമിച്ചിരുന്നത് ശിവദാസനെയായിരുന്നു. ശിവദാസന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആക്രമികള്‍ ആരും തന്നെ ഇല്ലായിരുന്നുവെന്നും സിഐ ഷാജിയുടെ ദൃശ്യങ്ങളാണ് ഇതില്‍ കൂടുതല്‍ ഉണ്ടായിരുന്നതെന്നും കൂടാതെ കുറേ കാലുകളും ടയറുകളും മാത്രമാണ് കാണാന്‍ കഴിഞ്ഞത് എന്നും ഇത് ബോധപൂര്‍വ്വമാണെന്നാണെന്നുമാണ് ഉന്നത പോലീസ് ഉദേ്യാഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്നാണ് ശിവദാസനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി ഡിജിപി സര്‍ക്കാരിന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.