കെ.എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം : കെ എം എബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനം. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കെ.എം.ഏബ്രഹാം. നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

നളിനി നെറ്റോ കഴിഞ്ഞാല്‍ കേരള കേഡറിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് കെ.എം.എബ്രഹാം. കേരള കേഡറിലെ മികച്ച ഉദ്യോഗസ്ഥരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന കെ.എം.എബ്രഹാം ധനവകുപ്പില്‍ ദീര്‍ഘകാലം ചിലവിട്ട ശേഷമാണ് സംസ്ഥാനസര്‍ക്കാരിന്റെ അമരത്തേക്കെത്തുന്നത്‌