Section

malabari-logo-mobile

ജിഷാവധം;കൊലപാതകിയെന്ന്‌ സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

HIGHLIGHTS : കൊച്ചി: പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ കൊല നടത്തിയതെന്ന്‌ സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ്‌ പുറത്തുവിട്ടു. ഏകദേശം 5 അടി 7 ഇഞ്ച്‌ ഉയരം, വെളുത്ത...

Untitled-1 copyകൊച്ചി: പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ കൊല നടത്തിയതെന്ന്‌ സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ്‌ പുറത്തുവിട്ടു. ഏകദേശം 5 അടി 7 ഇഞ്ച്‌ ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയ ആളിന്റെ രേഖാചിത്രമാണ്‌ പുറത്തു വിട്ടിരിക്കുന്നത്‌. ചിത്രത്തില്‍ സാമ്യമുള്ള ആളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിച്ചാല്‍ എറണാകുളം റൂറല്‍ ഡിപിസി 9497996979, പെരുമ്പാവൂര്‍ ഡിവൈഎസ്‌പി 9497990078, കുറുപ്പംപടി എസ്‌ഐ 9497987121 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന്‌ പോലീസ്‌ അറിയിച്ചു.

പുതിയ രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്‌ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ്‌. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രങ്ങളാണ്‌ പുതുതായി തയ്യാറിക്കിയത്‌.ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

sameeksha-malabarinews

ഒന്നാമത്തെ രേഖാചിത്രം ജിഷയുടെ വീടിനുസമീപത്തെ ഇരിങ്ങോള്‍ക്കാവില്‍ സംശയാസ്പദമായി കണ്ട 30-40 വയസ് തോന്നിക്കുന്ന ആളുടേതാണ്. ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോള്‍ക്കാവില്‍ കണ്ട ഇയാളെക്കുറിച്ച് വിവരം നല്‍കിയത് അന്നു കാവിലെത്തിയ ചില വിദ്യാര്‍ഥികളാണ്. പുതിയ രേഖാചിത്രം കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ്. ഇയാളുടെ പുതിയ രേഖാചിത്രം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വരച്ചതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!