ഹാജിമാർക്ക് പരജോണിന്റെ ഇരുപതിനായിരം കുടകൾ വിതരണം ചെയ്യും.

ജിദ്ദ:ഈ വർഷത്തെ ഹജ്ജിന് എത്തിയ ഹാജിമാർക്ക്
ദുബായ് ആസ്ഥാനമായി  പ്രവർത്തിക്കുന്ന പ്രമുഖ  മാർക്കറ്റിംഗ് കമ്പനി ആയ വെസ്റ്റേൺ ഇന്റർനാഷണൽ  ഗ്രൂപ്പിന്റെ കീഴിൽ നിർമിക്കുന്ന ഇരുപതിനായിരം പാരജോൺ കുടകൾ വിതരണം ചെയ്യുന്നു. അടുത്ത വർഷം ഹജ്ജ് വളണ്ടിയർ മാർക്ക് പ്രത്യക തൊപ്പികളും വിതരണം ചെയ്യും.

ഹജ്ജിമാർക്ക് വേണ്ടി മാത്രം യു കെ യിൽ നിർമിക്കുന്നതാണ്‌ ഇവ .ട്രോളി ബാഗ്‌സ് , സ്കൂൾ ബാഗ്‌സ് , ലാപ്ടോപ് ബഗ്‌സ്  , ട്രാവലിംഗ് ആക്സസറീസ് , ബ്ലാങ്കെറ്സ്  എന്നിവയാണ് പാരജോണിന്റെ  പ്രധാന ഉൽപന്നങ്ങൾ  .  ഉപപോക്താക്കളുടെ  ട്രാവലിംഗ്  ആവശ്യങ്ങൾ  മനസ്സിലാക്കി  നൂതനമായ  രീതിയിൽ  ഏറ്റവും പുതിയ മോഡലിൽ തയ്യാറാക്കിയ പാരാജോൺ  ഉത്പന്നങ്ങൾക്ക് മിതമായ വിലയും  അന്താരാഷ്ട്ര   സാങ്കേതികതയും  ഗുണമേന്മയും രണ്ട് വർഷ ഗ്യാരണ്ടിയും ഉപപോക്താക്കൾക്കു ഉറപ്പു നൽകുന്നു .

ട്രിഡൻറ്  ഹോട്ടലിൽ വെച്ച് നടന്ന  ചടങ്ങിൽ   മക്കയിൽ  ഹാജിമാർക്കു  നൽകുന്നതിന് വേണ്ടി കുടകൾ   വെസ്റ്റേൺ  ഇന്റർനാഷണൽ  ഗ്രൂപ്പിൻറെ  സൗദി ഡയറക്ടർ  അലി ആയിഷ്‌  മിഖദാദ്‌ സാലിമിൽ  നിന്നും  മുഹമ്മദ് അലി ഏറ്റു വാങ്ങി .ചടങ്ങിൽ  പാരജോൺ എംഡി  അയ്യൂബ് പി എസ്‌  , വെസ്റ്റേൺ ഇന്റർനാഷണൽ  ഗ്രൂപ്പ്ന്റെ ജിദ്ദ ബ്രാഞ്ച്  ഹെഡ്  ഷാനവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .