തുര്‍ക്കി വിമാനത്താവളത്തില്‍ ചാവേറാക്രമണം:36 പേര്‍ കൊല്ലപ്പെട്ടു

downloadഇസ്താംബുള്‍: തുര്‍ക്കിയിലെ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. 140ലേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാം.മൂന്ന് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലിലാണ് ആക്രമണം ഉണ്ടായത്. ചാവേറുകള്‍ ആദ്യം വെടിവെപ്പ് നടത്തിയശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുവെന്ന് പറയുന്നു. വിമാനത്താവള ടെര്‍മിനലിലെ എക്സ്റേ സെക്യൂരിറ്റി ചെക്കിലാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചും വെടിയുതിര്‍ത്തപ്പോഴാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്.

ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് ലോകത്തെ ഞെട്ടിച്ച് തുര്‍ക്കിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം നടന്നത്. യൂറോപ്പിലെ ഏറ്റവും തിരക്കുളള വിമാനത്താവളങ്ങളില്‍ ഒന്നായ തുര്‍ക്കിയിലെ ഇസ്താബുള്‍ അറ്റാടര്‍ക്ക് രാജ്യാന്തര വിമാനത്താവളത്തിലാണ് ബോംബാക്രമമണം ഉണ്ടായത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുളള ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ മൂന്ന് പേരാണെന്നാണ് പ്രാഥമിക വിവരം. അക്രമികളില്‍ ഒരാള്‍ കലാഷ്‌നിക്കോവ് തോക്ക് ഉപയോഗിച്ച് വിമാനത്താവളത്തിന്റ പ്രവേശനകവാടത്തില്‍ വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘടിതമായ ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അല്ലെങ്കില്‍ കുര്‍ദിഷ് വിഘടനവാദികള്‍ ആണെന്നാണ് പൊലീസ് നിഗമനം.

സ്ഫോടനം നടന്ന വിവരം അറിഞ്ഞ ശേഷം തുര്‍ക്കിയിലേക്ക് പറക്കാനിരുന്ന അമേരിക്കന്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കി.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ആക്രമണത്തിനു പിന്നില്‍ ഐഎസ്ഐഎസ് ആണെന്നു സംശയിക്കുന്നതായി തുര്‍ക്കി പ്രധാനമന്ത്രിബിനാലി യിര്‍ദിരിം പറഞ്ഞു. ഈ സമയം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.