കൊച്ചി ഏകദിനം;ഇന്ത്യയ്ക്ക് 212 റണ്‍സിന്റെ വിജയലക്ഷ്യം

qck_20131121_095541കൊച്ചി: ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 212 റണ്‍സിന്റെ വിജയലക്ഷ്യം. 48.5 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലേക്ക് വിന്‍ഡീസിനെ ഒതുക്കിയത് രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയുടെയും മുന്നില്‍ നിന്നു നയിച്ച സ്പിന്‍ ആക്രമണമാണ്. ജഡേജയും റെയ്‌നയും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ആര്‍. അശ്വന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ക്ക് രണ്ടാം പന്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. ക്രിസ് ഗെയ്‌ലിന്റെ കളി കാണാന്‍ കൊതിച്ചവരെ നിരാശരാക്കി ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ ഗെയ്ല്‍ മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ ലഭിച്ച സുവര്‍ണ്ണാവസരം വിട്ടുകളയാതെ തന്നെ ഗെയ്‌ലിനെ റണ്ണൗട്ടാക്കുകയായിരുന്നു. ഔട്ടാകുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗെയിലിന് കാലില്‍ ഗുരുതരമായി പരിക്കേറ്റു. ഇതോടെ പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളെല്ലാം ഗെയിലിന് നഷ്ടമാകും. പിന്നീടുള്ള പ്രകടനം വിന്‍ഡീസ് ടീമിന് പുറത്തുകടക്കാന്‍ കഴിയാത്തതുപോലെയുള്ള പ്രകടനമായിരുന്നു.

ക്രിക്കറ്റ് പ്രേമികളെ കൊണ്ട് നിറഞ്ഞ കൊച്ചി ജവഹാര്‍ നെഹറു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളം കാണികളാണ് മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നത്.