മുന്ന് എംഎല്‍എമാര്‍ നിയമസഭാകവാടത്തില്‍ നിരാഹാരം തുടങ്ങി

sabhaതിരു:  സ്വാശ്രയാ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന സമരം യുഡിഎഫ് ഏറ്റെടുത്തു. സമരത്തിന് പുതിയ പോര്‍മുഖം തുറക്കുന്നതിന്റെ ഭാഗമായി മുന്ന് യുഡിഎഫ് എംഎല്‍എ മാര്‍ നിയമസഭാ ഹാളിന്റെ പ്രവേശനകാവാത്തില്‍ നിരാഹാരം തുടങ്ങി.

യുവ എംഎല്‍എമാരായ ഷാഫി പറമ്പില്‍ ഹൈബി ഈഡന്‍, മുന്‍ മന്ത്രി അനുപ് ജേക്കബ് എന്ന്ിവരാണ് നിരാഹാരംകിടക്കുന്നത്
ഇവര്‍ക്ക് അനുഭാവം പ്രകടപ്പിച്ച് മുസ്ലീംലീഗ് എംഎല്‍എമാരായ എന്‍ ഷംസുദ്ധീനും, കെഎം ഷാജിയും സത്യാഗ്രഹം നടത്തുന്നുണ്ട്.
.പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ ഇന്നേക്ക് പിരഞ്ഞതിന് തൊട്ടുപിന്നാലെ പ്രകടനമായി പ്രതിപക്ഷം പുറത്തെത്തുകയും പ്രതപക്ഷനേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹം പ്രഖ്യാപിക്കുകയായിരുന്നു.