ഹെല്‍മെറ്റ് ഇല്ലെങ്കിലും ഇനി പെട്രോള്‍ ലഭിക്കും, പകരം ഉപദേശവും ലഘുലേഖകളും

HELMETകോഴിക്കോട്: ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്ന ഉത്തരവ് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി തിരുത്തി. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഇനി പെട്രോള്‍ ലഭിക്കും. പകരം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മെറ്റ് ധരിക്കാത്തവരെ ഉപദേശിക്കാനാണ് തീരുമാനം. ലഘുലേഖകളും നല്‍കും. അതിന് ശേഷവും ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് എതിരെ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള നിയമ നടപടി മാത്രം സ്വീകരിക്കാനും തച്ചങ്കരിയുടെ പുതിയ സര്‍ക്കുലര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാരോട് നിര്‍ദ്ദേശിക്കുന്നു.

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കരുതെന്നായിരുന്നു ഗതാഗത വകുപ്പ് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി നേരത്തെ ഇറക്കിയ ഉത്തരവ്.