Section

malabari-logo-mobile

കനത്തമഴ: പരപ്പനങ്ങാടിയില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥിയെ കണ്ടത്താനായില്ല

HIGHLIGHTS : പരപ്പനങ്ങാടി:  ഇന്ന് രാവിലെ പരപ്പനങ്ങാടി കുണ്ടന്‍കടവിനടുത്ത് തോണി മറിഞ്ഞ് കാണാതായ 12കാരനെ ഇതുവരെ കണ്ടെത്താനായില്ല. അറ്റത്തങ്ങാടി സ്വദേശി തുടക്കത്ത്...

പരപ്പനങ്ങാടി:  ഇന്ന് രാവിലെ പരപ്പനങ്ങാടി കുണ്ടന്‍കടവിനടുത്ത് തോണി മറിഞ്ഞ് കാണാതായ 12കാരനെ ഇതുവരെ കണ്ടെത്താനായില്ല.

അറ്റത്തങ്ങാടി സ്വദേശി തുടക്കത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ സിനാൻ (12) ആണ് ഒഴുക്കിൽ പെട്ടത്കാണാതായ സി നാന്റെ സഹോദരൻ മുഹമ്മദ് ഫുനദ് ( 14) ,ഇവരുടെ അമ്മാവനായ മൂന്നിയൂർ പൂത്താട്ടായി ശംസുദ്ദീന്റെ മകൻ മുഹമ്മദ് സുഹൈൽ (12) എന്നിവരെ മരണത്തിലേക്കുള്ള ഒഴുക്കിൽ നിന്ന്  മൂന്നിയൂർ പഞ്ചായത്തിലെ കുന്നത്തേരി ശാക്കിർ (39) എന്ന യുവാവ്  അതി സാഹസികമായി രക്ഷപെടുത്തി. വ്യാഴാഴ്ച്ചരാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും ട്രോമോ വളണ്ടിയർമാരായ മുങ്ങൽ വിദഗ്ധരും
ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും സിനാനെ കണ്ടെത്താനായില്ല.
മൂന്ന് കുട്ടികളും  രക്ഷിതാവും സഞ്ചരിച്ചിരുന്ന വള്ളം മറിഞ വിവരമറിഞതോടെ നാട്ടുകാർ അലമുറയിട്ട് രക്ഷാ പ്രവർത്തനത്തിലേക്ക് ഒഴുകി എത്തുകയായിരുന്നു. കാണാതായ സിനാനും സഹോദരനും സ്കൂൾ അവധിയായതിനെ തുടർന്ന് ഉപ്പയോടപ്പം കുണ്ടൻ കടവിലെ ഉമ്മയുടെ വീട്ടിലെത്തിയതായിരുന്നു.

sameeksha-malabarinews

പുഴയില്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ര കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിവിധ ഭാഗങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ  ഫയര്‍ഫോഴസ് സ്ഥലത്തെത്തിയില്ല. ട്രോ മോ കെയർ സേവന വളണ്ടിയർമാരാണ് തെരച്ചിൽ നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!