ബാക്ടീരിയ; ഖത്തറില്‍ ഹംഗറി, ബെല്‍ജിയം ചോളത്തിനും പച്ചക്കറിക്കും വിലക്ക്

ദോഹ: ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹംഗറി,ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശീതീകരിച്ച ചോളവും പച്ചക്കറികളും വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

പിന്‍ഗ്വിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉല്‍പ്പന്നങ്ങളില്‍ ലിസ്റ്റെരിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നുള്ള രാജ്യാന്തര അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പിന്‍വലിച്ചവയുടെ സാംപിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതെസമയം വാങ്ങിയ സാധനങ്ങള്‍ കൈവശമുണ്ടെങ്കില്‍ അവ തിരച്ചേല്‍പ്പിക്കണമെന്നും പൊട്ടിച്ച പാക്കറ്റുളില്‍ ഉള്ളവ പാകം ചെയ്ത് കഴിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.