പട്ടേല്‍ പ്രക്ഷോഭം: ഗുജറാത്ത്‌ കത്തുന്നു: മരണം 9

gujarath newsഅഹമ്മദാബാദ്‌: പട്ടേല്‍ സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവിശ്യപ്പെട്ട്‌ നടത്തുന്ന പ്രക്ഷോഭത്തില്‍ ഗുജറാത്ത്‌ കത്തുന്നു. അക്രമത്തില്‍ ഒരു പോലീസസുകാരനടക്കം 9 പേര്‍ മരിച്ചു.

അഹമ്മദാബാദിലും പലന്‍പൂരിലുമാണ്‌ ആക്രമാസക്തമായത്‌ ബുധനാഴ്‌ച രാവിലെ പരിക്കേറ്റ പോലീസുകാരന്‍ പിന്നീട്‌ ആശുപത്രിയില്‍ വെച്ച്‌ മരിക്കുയ്യാരുന്നു മറ്റുള്ളവര്‍ പോലീസ്‌ നടത്തിയ വെടിവെപ്പിലാണ്‌ മരിച്ചത്‌. ഗുജറാത്തില്‍ പലയിടത്തും സൈന്യത്തെ ഇറക്കിയിട്ടുണ്ട്‌. 103 കമ്പനി പാരാമിലിറ്ററി യുണിറ്റുകളാണ്‌ ഇറക്കിയിരിക്കുന്നത്‌.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നും അവധിയാണ്‌. മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്കുള്ള വിലക്ക്‌ ഇന്നും തുടരം

പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കിയ യുവനേതാവ്‌ ഹൃത്വിക്‌ പാട്ടേലിനെ അറസ്‌ററോടെയാണ്‌ ആക്രമം വ്യാപിച്ചത്‌.