ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിക്ക് തുടക്കം

Story dated:Sunday September 25th, 2016,12 28:pm
sameeksha sameeksha

മലപ്പുറം: ജനകീയ പങ്കാളിത്തത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തു ‘ ഗ്രീന്‍ കാര്‍പ്പറ്റ്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ടൂറിസം നയത്തിന്റെ ഭാഗമായി നടപ്പാക്കു പദ്ധതയില്‍ ജില്ലയിലെ മൂന്ന് ടൂറിസം കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോട്ടക്കന്ന്, പടിഞ്ഞാറേക്കര, കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജ് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, ശുചിത്വം, സുരക്ഷ എിവയാണ് ഗ്രീന്‍ കാര്‍പ്പറ്റിലൂടെ പ്രധാനമായും ലക്ഷ്യമിടുത്. കുടുംബശ്രീ, സാങ്കേതി സ്ഥാപനങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകള്‍, ക്ലബ്ബുകള്‍, സദ്ധ സംഘടനകള്‍ എിവരുടെ സഹകരണത്തോടെയാവും പദ്ധതികള്‍ നടപ്പാക്കുക. ഭിശേഷി സൗഹൃദ ടൂറിസം കേന്ദ്രം, ഹരിതവത്കരണം, സൈന്‍ ബോര്‍ഡുകള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ എിവ ഇതിന്റെ ഭാഗമായി ഒരുക്കും. പ്രാദേശകി ജനവിഭാഗങ്ങളുടെ മുേറ്റവും ഇതോടൊപ്പം ലക്ഷ്യമിടുുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, പ്രദേശവാസികള്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനവും പദ്ധതിയുടെ ഭാഗമായി നടത്തും.

പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രാദേശിക കമ്മിറ്റി രൂപവത്കരിക്കും. പദ്ധതിയുടെ ഭാഗമായി നടപ്പാക്കു പദ്ധതികള്‍ മോണിറ്റര്‍ ചെയ്യുതിന് സംസ്ഥാന തലത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. നടത്തു പദ്ധതികള്‍ അപ്‌ലോഡ് ചെയ്യുതിന് പ്രത്യേക വെബ് സൈറ്റും, വാട്‌സ് ഗ്രൂപ്പും നിര്‍മിച്ചിട്ടുണ്ട്. ടൂറിസം ഡയറക്ടറുടെ മേല്‍നോട്ടത്തിലാവും ഇതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക.