സര്‍ക്കാര്‍ ജീവനക്കാരുടെ15 ഓളം പൊതു അവധികള്‍ വെട്ടിക്കുറച്ചു;യോഗി ആദിത്യനാഥ്

ലകനൗ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്ന പൊതു അവധികളുടെ എണ്ണം കുറച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രശസ്ത വ്യക്തികളോടുള്ള ആദര സൂചകമായി നല്‍കി വരുന്ന 15 പൊതു അവധികളാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.

പ്രമുഖരുടെ ജനന മരണ ദിനങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. വാല്മീകി ജയന്തി, നബിദിനം, ചാട്ട്പൂജ, കല്‍പൂരി താക്കൂര്‍ ജന്‍മ ദിനം, റമസാനിലെ അവസാന വെള്ളി, വിശ്വകര്‍മ പൂജ തുടങ്ങി 15 ഓളം അവധികളാണ് റദ്ദായിക്കിയിരിക്കുന്നത്.. മന്ത്രി ശ്രീകാന്ത് ശര്‍മയാണ് റദ്ദാക്കിയ അവധികളുടെ പട്ടിക പുറത്തുവിട്ടത്.

അഖിലേഷ് യാദവ് മന്ത്രിസഭ 42 അവധികളുടെ അടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അനുവദിച്ചിരുന്നു. യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ ഭൂരിഭാഗം അവധികളും സമാജ്‌വാദി പാര്‍ട്ടി കൊണ്ടുവന്നവയാണ്.