ഖത്തറില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കല്‍ ഉടന്‍ നിലവില്‍ വരും

untitled-1-copyദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വഴി ദോഹയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഖത്തര്‍ ടൂറിസം അതോറിറ്റി. ഖത്തര്‍ സന്ദര്‍ശിക്കുന്നതിനായി സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്ന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി(ക്യു.ടി.എ) അറിയിച്ചു. ട്രാന്‍സിറ്റ് വിസ ആവശ്യമുള്ള ഏത് രാജ്യക്കാര്‍ക്കും വിസ ലഭ്യമാക്കുമെന്നും ഇതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്നും ക്യുടിഎ വ്യക്തമാക്കി. അതെസമയം നിലവില്‍ ഖത്തര്‍ വഴി യാത്ര ചെയ്യുന്നവര്‍ രാജ്യത്ത് പ്രവേശികാനുദേശിക്കുന്നുവെങ്കില്‍ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത് ആരംഭിച്ചിട്ടുണ്ടോയെമന്ന് യാത്രക്ക് മുമ്പായി അടുത്തുള്ള ഖത്തര്‍ എയര്‍വെയ്‌സ് ഓഫീസ് മുഖേന ഉറപ്പുവരുത്തണമെന്നും ക്യുടിഎ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാന്‍സിറ്റ് വിസ പ്രാബല്യത്തില്‍വരാത്ത സാഹചര്യങ്ങളില്‍ ഖത്തര്‍ വഴി പോകുന്ന യാത്രക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കണമെങ്കില്‍ ടൂറിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്, ഇതിനായി നേരത്തെ ഖത്തര്‍ എയര്‍വെയ്സ് മുഖേന അപേക്ഷിക്കണമെന്നു മാത്രം. 38 രാജ്യങ്ങള്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇവര്‍ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി നൂറു റിയാല്‍ അടച്ചാല്‍ വിസ ലഭ്യമാകും.  ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഏതാണ്ട് മുപ്പത് ദശലക്ഷത്തോളം യാത്രക്കാരില്‍ ബഹുഭൂരിപക്ഷത്തിനും ഖത്തര്‍ വിനോദ സഞ്ചാരമേഖല സന്ദര്‍ശിക്കാന്‍ അവസരം ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതുവഴി കൂടുതല്‍ വിനോദ സഞ്ചാരികളെ ഖത്തറിലേക്ക് ആകര്‍ഷിക്കാനുംകഴിയുമെന്നാണ് കരുതുന്നത്.