മത്സ്യബന്ധന യാനങ്ങളുടെ സംയുക്ത പരിശോധന നടത്തി

SAM_4992പരപ്പനങ്ങാടി: മത്സ്യബന്ധന വള്ളങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ്‌ അനുവദിക്കുന്നതിനുള്ള ഫിഷറിസ്‌, മത്സ്യഫെഡ്‌,സിവില്‍ സപ്ലൈസ്‌ വകുപ്പുകളുടെ സംയുക്തമായുള്ള പരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. മത്സ്യബന്ധന യാനങ്ങള്‍ പരിശോധനയ്‌ക്ക്‌ ഹാജരാക്കുന്നതിന്‌ മീന്‍ പിടുത്തം നിര്‍ത്തിവെച്ചിരുന്നു.

പാലപ്പെട്ടി മുതല്‍ കടലുണ്ടി നഗരം വരെയുള്ള ജില്ലയുടെ തീരത്ത്‌ പത്തൊമ്പത്‌ കേന്ദ്രങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. 1907 വള്ളങ്ങളുടെ എഞ്ചിനുകളാണ്‌ പരിശോധനയ്‌ക്ക്‌ ഹാജരാക്കിയത്‌.