സിനിമകളുടെ വൈഡ്‌ റിലീസ്‌ പ്രശ്‌നങ്ങള്‍ക്ക്‌ താല്‍ക്കാലിക പരിഹാരമാകുന്നു

cinemaകൊച്ചി : സിനിമകളുടെ വൈഡ്‌ റിലീസിനെ ചൊല്ലി തീയേറ്റര്‍ ഉടമകളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും തമ്മിലുള്ള തര്‍ക്കത്തിന്‌ താല്‍ക്കാലിക പരിഹാരമാകുന്നു. നാളെ മുതല്‍ സിനിമകളുടെ റീലീസും പ്രദര്‍ശനവും നടക്കും. ഇരുസംഘടനകളും പരസ്‌പരം ഏര്‍പ്പെടുത്തിയിരുന്ന വിലക്കും പിന്‍വലിച്ചു. എ ക്ലാസ്‌ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ ഉപദേശ സമിതി അംഗങ്ങളും വിതരണക്കാരുടെ സംഘടനയായ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ്‌ തര്‍ക്കത്തിന്‌ താല്‍ക്കാലിക പ്രശ്‌നപരിഹാരമായത്‌.

ബാഹുബലിയുടെ വൈഡ്‌ റിലീസിനെത്തുടര്‍ന്ന്‌ സെഞ്ച്വറി ഫിലിംസിന്‌ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പിന്‍വലിച്ചു. ഫെഡറേഷന്‍ ഭാരവാഹികളുടെ 5 തിയേറ്ററുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷനും പിന്‍വലിച്ചു. ഞാറാഴ്‌ച മുതല്‍ സിനിമകളുടെ പ്രദര്‍ശനവും റിലീസിങ്ങും നിര്‍ബാധം നടക്കുമെന്നും സംഘടനാഭാരവാഹികള്‍ അറിയിച്ചു. കോമ്പറ്റീഷനെ ഭയന്ന്‌ യോഗതീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വിശദീകരിക്കുന്നതില്‍ നിന്നും ഭാരവാഹികള്‍ ഒഴിഞ്ഞുമാറി.

ഇരുസംഘടനകളും തമ്മിലുള്ള തര്‍ക്കം കാരണം റിലീസിങ്ങ്‌ മാറ്റിവെച്ച ബാലചന്ദ്രമേമോന്റെ ഞാന്‍ സംവിധാനം ചെയ്യും, പ്രഥ്വിരാജിന്റെ എന്ന്‌ നിന്റെ മൊയ്‌തീന്‍, ജിത്തു ജോസഫിന്റെ ലൈഫ്‌ ഓഫ്‌ ജോസുട്ടി, ജിജു അശോകന്റെ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നീ സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കാനാകും. എന്നാല്‍ വൈഡ്‌ റിലീസിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകും. എന്നാല്‍ വൈഡ്‌ റിലീസിങ്ങിനെചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഈ മാസം 22 ന്‌ വീണ്ടും യോഗം ചേരുന്നുണ്ട്‌.