Section

malabari-logo-mobile

ഫൈസല്‍ വധം ഗൂഡാലോചന നടന്നത് നന്നമ്പ്രയില്‍: കൊലനടത്തിയത് മറ്റൊരു സംഘം

HIGHLIGHTS : തിരൂരങ്ങാടി:; കൊടിഞ്ഞിയിലെ ഫാറുഖാദില്‍ വെച്ച് കൊല്ലപ്പെട്ട ഫൈസലിനെ വകവരുത്തിയത് ആഴ്ചകള്‍ നീണ്ട ആസുത്രണത്തിനൊടുവില്‍.

kodinhi-newsതിരൂരങ്ങാടി:; കൊടിഞ്ഞിയിലെ ഫാറുഖാദില്‍ വെച്ച് കൊല്ലപ്പെട്ട ഫൈസലിനെ വകവരുത്തിയത് ആഴ്ചകള്‍ നീണ്ട ആസുത്രണത്തിനൊടുവില്‍. കൊടിഞ്ഞി സ്വദേശിയായ പുല്ലുണി അനില്‍ കുമാര്‍ എന്ന ഫൈസല്‍ കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ വെച്ച് മതം മാറിയിരുന്നു. പിന്നീട് കഴിഞ്ഞ ജുലൈയില്‍ നാട്ടിലെത്തിയ ഫൈസല്‍ ഭാര്യയെയും മുന്ന് കുട്ടികളെയും മതം മാറ്റിയിരുന്നു. ഇതോടെ ഫൈസലിന്റെ സഹോദരിയായ തന്റെ ഭാര്യയെയും മക്കളെയും ഇതേ പോലെ മതംമാറ്റുമെന്ന ആശങ്കയില്‍  ബിജെപി പ്രവര്‍ത്തകന്‍ കുടിയായ പുല്ലുണി വിനോദ് ആര്‍എസ്എസിന്റെ പ്രവര്‍ത്തകരായ ദിനേശന്‍, ഹരിദാസന്‍, സുനില്‍. സജീഷ് എന്നിവരെ സമീപിക്കുകയായിരുന്നു. ഇവര്‍ പരപ്പനങ്ങാടിയിലെ വിഎച്ച്പി പ്രവര്‍ത്തകനും വിമുക്തഭടനും കുടിയായ കൊട്ടയില്‍ ജയപ്രകാശിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് അടുത്ത ദിവസം തന്നെ ദിനേശന്‍, സജീഷ്, സുനി വിനോദ് പ്രദീപ്, ഹരിദാസന്‍ എന്നിവര്‍ കോട്ടയില്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ നന്നമ്പ്ര മേലപ്പുറത്ത് വെച്ച് യോഗം ചേരുകയും,ഗൂഡാലോചന നടത്തുകയും ഫൈസലിനെ കൊലപ്പെടുത്താന്‍ തീരുമാനമെടുക്കുകയുമായിരുന്നു. ഇതിനായി ഇവര്‍ തിരുരിലെ സംഘടന നേതൃത്വവുമായി ബന്ധപ്പെടുകയും ഇവരിലൊരാളുടെ നിര്‍ദ്ദേശപ്രകാരം മുന്ന് പേരെ കൊല നടത്താനായി നിയോഗിച്ചുവെന്നും പോലീസ് പറയുന്നു
തുടര്‍ന്ന് നവംബര്‍ 19 ന് പുലര്‍ച്ചെ ഫൈസല്‍ ഭാര്യയുടെ അച്ഛനെയും അമ്മയെയും കുട്ടിക്കൊണ്ടുവരാന്‍ താനുര്‍ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്നുണ്ടെന്ന വിവരം ലിജേഷാണ് കൃത്യം നിര്‍വ്വഹിക്കാന്‍ നിശ്ചയിക്കപ്പെട്ടവരെ അറിയിച്ചത്. ഇവര്‍ പുലര്‍ച്ച 4.55 മണിയോടെ ഫൈസല്‍ താമസിക്കുന്ന കൊടിഞ്ഞി പാലാ പാര്‍ക്കിലെത്തുകയും ഓട്ടോറിക്ഷയില്‍ പുറപ്പെട്ട ഫൈസലിനെ പിന്തുടര്‍ന്ന് ഫാറുഖാബാദില്‍ വെച്ച് തടഞ്ഞ് നിര്‍ത്തി മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊല്ലുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ലിജേഷിന്റെ ഡ്രൈവിങ് സ്‌കുളിലെ ജോലിക്കാരിയായ വിനോദിന്റെ ഭാര്യയില്‍ നിന്നാണ് ഇയാള്‍ക്ക് വിവരം ചോര്‍ന്ന് കിട്ടിയത്. തൊട്ടടുത്ത ദിവസം ഫൈസല്‍ ഗള്‍ഫിലേക്ക് മടങ്ങിപ്പോകാനിരുന്നതാണ്.
സംഭവത്തെ മുതലെടുത്ത് ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിന് വഴിമരുന്നിടാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നീക്കമുണ്ടായെങ്ങിലും പോലീസിന്റെയും നാട്ടുകാരുടെയും ശക്തമായ ഇടപെടലാണ് ഇതിന് തടസ്സമാവുകായായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ കേസില്‍ ഗുഡാലോചന നടത്തിയ പ്രതികളെ പോലീസ് കണ്ടെത്തി. കൃത്യത്തില്‍ നേരിട്ട പങ്കെടുത്തവരെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് ഇവരുടെ അറസ്റ്റും തൊട്ടടുത്ത ദിവസം തന്നെയുണ്ടാകുമെന്നാണ് സുചന.

കൊടിഞ്ഞി ഫൈസല്‍ വധം; 8 പേര്‍ അറസ്റ്റില്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!