പരപ്പനങ്ങാടി കടപ്പുറത്ത് കഞ്ചാവ് കെട്ട് കരയ്ക്കടിഞ്ഞു

IMG_20160716_212806പരപ്പനങ്ങാടി: ആവീൽ കടപ്പുറത്ത്  കരയ്ക്കടിഞ്ഞ 700 ഗ്രാം കഞ്ചാവ് മത്സ്യത്തൊഴിലാളികൾ എക്സൈസ് അധികൃതരെ ഏൽപ്പിച്ചു.രണ്ട് പ്ലാസ്റ്റിക്ക് ജാറുകളിൽ നിറച്ച് പൊതിഞ്ഞുഭദ്രമായികെട്ടിയ നിലയിലാണ് കഞ്ചാവു് കരയ്ക്കടിഞ്ഞത് .പൊതി കണ്ടെത്തിയ തൊഴിലാളികൾ  അധികൃതരെ അറിയിക്കുകയായിരുന്നു.ട്രെയിന്‍ മാര്‍ഗവും കടല്‍വഴിയും കഞ്ചാവും മദ്യവും കടത്തുന്ന വിവരം എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.ട്രെയിന്‍ വഴി നടത്തുന്ന ലഹരികടത്ത് പിടികൂടാന്‍ കഴിയുന്നുണ്ടെങ്കിലും കടല്‍വഴിയുള്ള ത് പിടികൂടാന്‍ സാധിച്ചിരുന്നില്ല.ഇവിടെ കരക്കടിഞ്ഞ മുപ്പതിനായിരത്തിലേറെ വിലവരുന്ന കഞ്ചാവ്

       കടലുവഴി കഞ്ചാവുകടത്തുന്ന സംഘം  കോസ്റ്റ് ഗാർഡിനെ പേടിച്ച് കടലിൽ എറിഞ്ഞതാവാനാണ് സാധ്യത എന്നാണ് എക്സൈസ് അധികൃതരുടെ നിഗമനം. പാലപെട്ടി മുതൽ കടലുണ്ടിനഗരം വരെയുള്ള ജില്ലയുടെ തീരത്ത്‌ കഞ്ചാവ് വില്‍പനയും ഉപയോഗവും വര്‍ദ്ധിച്ചതായാണ് അധികൃതരുടെ കണക്ക്. കരക്കടിഞ്ഞ കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്`