Section

malabari-logo-mobile

നക്‌സ് ഖത്തര്‍ സംഘടിപ്പിക്കുന്ന ‘ആരവം’ വോളിബാള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

HIGHLIGHTS : ദോഹ: പാലക്കാട് എന്‍ എസ് എസ് എന്‍ിനീയറിംഗ് കോളെജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അനക്‌സ് ഖത്തര്‍ സംഘടിപ്പിക്കുന്ന 'ആരവം' മെഗാ ഫെസ്റ്റിവലിന്റെ

imagesദോഹ: പാലക്കാട് എന്‍ എസ് എസ് എന്‍ിനീയറിംഗ് കോളെജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അനക്‌സ് ഖത്തര്‍  സംഘടിപ്പിക്കുന്ന ‘ആരവം’ മെഗാ ഫെസ്റ്റിവലിന്റെ പ്രധാന ഇനങ്ങളിലൊന്നായ ഇന്റര്‍ അലുംനി വോളിബാള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് ഏഴു മണിക്ക് അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. അനക്‌സിനു പുറമേ നിലവിലെ ജേതാക്കളായ കുറ്റിപ്പുറം എം ഇ എസ് എന്‍ജിനീയറിംഗ് കോളെജ്, കഴിഞ്ഞ മൂന്നു വര്‍ഷത്തെയും റണ്ണര്‍ അപ്പായിരുന്ന മടപ്പള്ളി കോളെജ്, കോഴിക്കോട് ഗവണ്‍മെന്റ്എന്‍ജിനീയറിംഗ് കോളെജ്, വയനാട് എന്‍ജിനീയറിംഗ് കോളെജ്, സര്‍ സയ്യിദ് കോളെജ്, ശ്രീകേരള വര്‍മ കോളെജ്, ഫാറൂക്ക് കോളെജ്, എ വി അബ്ദുറഹ്മാന്‍ ഹാജി മെമ്മോറിയല്‍ സലഫി കോളെജ് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥി ടീമുകള്‍ക്ക് പുറമേ ഫിലിപ്പൈന്‍സ്, നേപ്പാള്‍, ശ്രീ ലങ്ക എന്നിവയും പങ്കെടുക്കും. മുന്‍ സര്‍വീസസ് താരം സെബിന്‍ ജോസഫ്, മുന്‍  ആന്ധ്ര സ്റ്റേറ്റ്  താരം ഹാരിസ് പാലങ്ങാട്,  യൂണിവേഴ്‌സിറ്റി സംസ്ഥാന യൂത്ത് തലങ്ങളില്‍ തിളങ്ങിയ റെജി മാത്യു, ഇല്യാസ്, റെനില്‍ ക്രിസ്ത്യന്‍, മുഹമ്മദ് റിന്‍ഷാദ്, കെ ജി റെഗിന്‍, എവിന്‍ എഡ്വേര്‍ഡ്, അന്‍സാര്‍ അലി, ഫൈസല്‍ കേളോത്ത്, സിറാജ് മട്ടന്നൂര്‍, ഫസ്ജര്‍, മുഹമ്മദ് ഹാറൂണ്‍, ഹിജാസ്, രോഹന്‍ ദാല്‍വി, മുഹമ്മദ് കണ്ണോടങ്കണ്ടി, മൊഹിദീന്‍ അബ്ബാസ്   തുടങ്ങിയവര്‍ കളിക്കളത്തിലിറങ്ങുമെന്ന് ആഷിഖ് അഹമ്മദ് അറിയിച്ചു.        ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്നും നാളെയും അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ 27ന്  ആരവത്തിന്റെ മുഖ്യ വേദിയായ  സലാതയിലെ അല്‍  അറബി സ്റ്റേഡിയത്തോടനുബന്ധിച്ച   ഖത്തര്‍ വോളിബാള്‍ അസോസിയേഷന്‍ ഹാളിലുമാണ് നടക്കുക. മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്റര്‍നേഷണല്‍ വോളിബാള്‍ റഫറി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അന്‍വര്‍ ആര്‍ എന്‍, നസീം പുനത്തില്‍, ആഷിക് മാഹി, ടി ടി കെ ബഷീര്‍, പ്രഭാകരന്‍, ധനേഷ് എന്നിവരാണുണ്ടാവുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!