ദോഹയില്‍ മെര്‍സ്‌ രോഗത്തിനെതിരെ ശക്തമായ മുന്‍കരുതല്‍

images (3)ദോഹ: മെര്‍സ് രോഗം വ്യാപിക്കാതിരിക്കാന്‍ ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മൂന്ന് ദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര മെര്‍സ് വര്‍ക്ക്‌ഷോപ്പ് ആവശ്യപ്പെട്ടു. രാജ്യാതിര്‍ത്തി കടന്ന് ഒട്ടകങ്ങള്‍ വരുന്നതിനുള്ള നിയമങ്ങളും നിബന്ധനകളും പുനഃപരിശോധിക്കണമെന്ന് വര്‍ക്ക്‌ഷോപ്പ് നിര്‍ദ്ദേശിച്ചു. ഒട്ടകങ്ങളിലൂടെയാണ് മിഡില്‍ ഈസ്റ്റ് റാസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) വ്യാപിക്കുന്നത്. ഒട്ടകങ്ങളുമായി അടുത്തിടപഴകുന്ന മറ്റു മൃഗങ്ങളും ഈ രോഗം വ്യാപിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്.
ഒട്ടകത്തിന്റെ ഇറച്ചി, പാല്‍, മൂത്രം എന്നിവ പലപ്പോഴും നേരിട്ട് ഉപയോഗിക്കുന്നത് രോഗം വരുന്നതിന് കാരണമാകുന്നുണ്ടോയെന്ന പഠനം നടത്തണം. ഒട്ടകപ്പാല്‍ ചൂടാക്കാതെ ഉപയോഗിക്കുന്നതും ചികിത്സയ്ക്ക് ചിലര്‍ ഒട്ടകമൂത്രം ഉപയോഗപ്പെടുത്തുന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. മെര്‍സ് രോഗത്തെ കുറിച്ച് ഗവേഷണം നടത്താന്‍ ജി സി സി രാജ്യങ്ങള്‍ സംയുക്തമായി പണം നീക്കിവെക്കണം.