Section

malabari-logo-mobile

ജീവനക്കാരിയെ പാണപഹരണ കേസില്‍ അകപ്പെടുത്തിയ ടെലികോം കമ്പനിക്ക്‌ 7 ലക്ഷം റിയാല്‍ പിഴ

HIGHLIGHTS : ദോഹ: ജീവനക്കാരിയെ പണാപഹരണ കേസില്‍ അകപ്പെടുത്തിയ പ്രാദേശിക ടെലികോം കമ്പനിക്ക് കോടതി ഏഴ് ലക്ഷം  റിയാല്‍ പിഴ വിധിച്ചു. ഇതിനു പുറമെ കോടതി ചെലവ് നല്‍കാന...

download (1)ദോഹ: ജീവനക്കാരിയെ പണാപഹരണ കേസില്‍ അകപ്പെടുത്തിയ പ്രാദേശിക ടെലികോം കമ്പനിക്ക് കോടതി ഏഴ് ലക്ഷം  റിയാല്‍ പിഴ വിധിച്ചു. ഇതിനു പുറമെ കോടതി ചെലവ് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. ടെലികോം കമ്പനിയിലെ അക്കൗണ്ട് സെക്ഷനില്‍ ജീവനക്കാരിയായ ഖത്തരി വനിതയെ 24 മില്യണ്‍ ഖത്തര്‍ റിയാല്‍ അപഹരിച്ചുവെന്ന് കുറ്റപ്പെടുത്തിയായിരുന്നു കേസില്‍ പെടുത്തിയത്. പബ്ലിക് പ്രോസിക്യൂഷന്‍ കേസ് ചാര്‍ജ്ജ് ചെയ്യുകയും ഇതേ തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 35 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു യുവതി.
കോടതിയുടെ നിര്‍ദേശ പ്രകാരം അക്കൗണ്ടിംഗ്- ഓഡിറ്റിംഗ് രംഗത്ത് വൈദഗ്ധ്യമുള്ളവരുടെ പാനല്‍ രൂപീകരിക്കുകയും യുവതി പണം അപഹരിച്ചിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്. മെയ് മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 24 മില്യണ്‍ അപഹരിക്കപ്പെട്ടുവെന്നായിരുന്നു പരാതി. എന്നാല്‍ പരാതിയില്‍ പറയുന്നതുപോലെ പണം അക്കൗണ്ടിംഗ് സെക്ഷനിലെത്തിയിട്ടില്ലെന്ന് കോടതി നിയോഗിച്ച പാനല്‍ കണ്ടെത്തുകയായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യുവതിയെ കമ്പനിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. നിയമ നടപടി സ്വീകരിക്കുന്നതിന് മുമ്പ് അക്കൗണ്ട് ഓഡിറ്റ് ചെയ്യുക പോലും ചെയ്തിട്ടില്ലെന്നും കോടതി നിശ്ചയിച്ച പാനല്‍ കണ്ടെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!