രഹസ്യ രേഖഖള്‍ ചോര്‍ത്തിയ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

SasthriBhavanന്യൂഡല്‍ഹി: കേന്ദ്ര മന്ത്രാലയത്തില്‍ നിന്നും നിര്‍ണായക രഹസ്യ രേഖഖള്‍ ചോര്‍ത്തിയ കേസില്‍ പ്രതിരോധ മന്ത്രാലയത്തിലെ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. വീരേന്ദ്ര കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ തയാറാക്കിയ വ്യാജക്കത്തും രേഖ ചോര്‍ത്തല്‍ക്കാര്‍ക്കു നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.

പെട്രോളിയം മന്ത്രാലയത്തിലെ രേഖ ചോര്‍ത്തിയ സംഭവത്തില്‍ ഇതാദ്യമായാണ് എണ്ണ പെട്രോളിയം മന്ത്രാലയത്തിന് പുറത്ത് നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത്. പ്രതിരോധമന്ത്രാലയത്തിലെ കീഴുദ്യോഗസ്ഥനായ വിജേന്ദര്‍ അറസ്റ്റിലായ കണ്‍സള്‍ട്ടന്റുമാരിലൊരാള്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചു നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിനെ തുടര്‍ന്നാണ് െ്രെകം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിരോധമന്ത്രാലയത്തില്‍ നിന്നുള്‍പ്പെടെ നിര്‍ണായകരേഖകള്‍ ചോര്‍ന്നിട്ടുണ്ടെന്ന വിവരം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിന് ലഭിച്ചിരുന്നു. വിജേന്ദറിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ. കല്‍ക്കരി ഊര്‍ജ്ജ മന്ത്രാലയത്തില്‍ നിന്നും രേഖകള്‍ ചോര്‍ത്തിയതിന് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.