കൊടക്കാട് സിപിഐഎം ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

cpim officeകൊടക്കാട് : വള്ളിക്കുന്ന് കൊടക്കാട് സിപിഐഎം കൂട്ടുമൂച്ചിയിലെ സഖാവ് ഇമ്പിച്ചി ബാവ സ്മാരക മന്ദിര ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. രാത്രി ഒന്നരയോെടയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് സിപിഐഎം ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും പിരിഞ്ഞ് പോയ സമയത്താണ് ആക്രമണം. ഇവിടെ അവശിഷ്ടങ്ങളായ പെട്രോള്‍ കുപ്പിയും മറ്റും വാതില്‍ക്കല്‍തന്നെ ഉണ്ടായിരുന്നു. കൂടുതല്‍ തീ ആളികത്തുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ എത്തി തീ അണച്ചതിനാല്‍ കൂടുതല്‍ നാശം നഷ്ടം ഉണ്ടായില്ല.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതില്‍ പ്രതിഷേധിച്ച് സിപിഐഎം കൊടക്കാട് ഇന്ന് വൈകീട്ട് പ്രതിഷേധ പ്രകടനം നടത്തും.