ഇരുമ്പനം ഐഒസിയില്‍ ടാങ്കര്‍ ലോറിക്കാരുടെ അനിശ്ചിതകാല പണിമുടുക്ക്‌

Tanker-lorry-strikeകൊച്ചി:ഇരുമ്പനം ഐഒസിയില്‍ ടാങ്കര്‍ ലോറിക്കാര്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ടാന്‍സ്പോര്‍ട്ടേഷന്‍ ടെന്‍ഡറിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഐഒസി ബിപിസിഎല്‍– എച്ച്പിസിഎല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരം നടത്തുന്നതെന്ന് രക്ഷാധികാരി കെടി സൈഗാള്‍ വ്യക്തമാക്കി. പുതിയ കരാര്‍ വ്യവസ്ഥ വന്‍കിട ട്രക്കുടമകളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.

പുതിയ കരാര്‍ പ്രകാരം 50 ട്രക്കുകളെങ്കിലും ഉള്ളവര്‍ക്ക് മാത്രമേ സര്‍വീസ് നടത്താനുളള ലൈസന്‍സ് നല്‍കുന്നുള്ളൂ. ഇത് ഒന്നോ രണ്ടോ ട്രക്കുകളുള്ള ഉടമകളെ പ്രശ്നത്തിലാക്കിയ സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്.

നേരത്തെ 610 ട്രക്കുകളായിരുന്നു ഇവിടെ നിന്നും സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 550 ആക്കി വെട്ടിച്ചുരുക്കി. പ്രശ്നപരിഹാരത്തിനായി ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നുവെങ്കിലും ഇത് വിജയിച്ചില്ല. തുടര്‍ന്നാണ് സമരം ആരംഭിച്ചത്.