ഷൈന്‍ ടോമിന്റെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി

350x350_IMAGE35965023കൊച്ചി: കൊക്കൈന്‍ കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ കൊക്കൈന്‍ ഇടപാടിന് അന്താരാഷ്ട്ര ബന്ധമുമുണ്ടെന്ന സര്‍ക്കാറിന്റെ വാദം പരിഗണിച്ചാണ് ജാമ്യം തള്ളിയത്.

കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപാരം വര്‍ദ്ധിച്ചു വരികയാണ്. അന്താരാഷ്ട്ര മാഫിയയ്ക്ക് കൊച്ചിയിലെ കൊക്കെയിന്‍ ഇടപാടുമായി ബന്ധമുണ്ട്. മയക്കുമരുന്ന് കടത്തിന്റെ ഹബ്ബായി കൊച്ചി മാറി. പിടിയിലായവര്‍ക്ക് മാഫിയയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചത്.

കേസില്‍ പിടിയിലായവര്‍ക്ക് കൊക്കെയിന്‍ ഇടപാടുമായി പൊലീസ് ആരോപിച്ച ബന്ധം സ്ഥിരീകരിക്കാന്‍ കഴിയാതിരിക്കേയാണ് സര്‍ക്കാരിന്റെ വിശദീകരണം. അഞ്ചുപേരുടെയും രക്തസാമ്പിള്‍ പരിശോധനയില്‍ കൊക്കെയിന്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നില്ല.

കാക്കനാട്ടെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പൊലീസിന്റെ വാദങ്ങള്‍ പൊളിഞ്ഞത്. തുടര്‍ന്ന് മറ്റൊരു ലാബില്‍ പരിശോധന നടത്തണമെന്നായിരുന്നു പൊലിസിന്റെ ആവശ്യം.