ക്രിസ്തുമസ് , ശബരിമല തിരക്ക് പരിഗണിച്ച് നിസാമുദ്ദീന്‍ – കൊച്ചുവേളി എസി സ്‌പെഷല്‍ ട്രെയിന്‍

imagesകോഴിക്കോട് : ക്രിസ്തുമസ് , ശബരിമല സീസണ്‍ തിരക്ക് പരിഗണിച്ച് നിസാമുദ്ദീന്‍ – കൊച്ചുവേളി എസി സൂപ്പര്‍ഫാസ്റ്റ് ബൈവീക്ക്‌ലി സ്‌പെഷല്‍ ട്രെയിന്‍ കൊങ്കണ്‍ വഴി സര്‍വ്വീസ് ആരംഭിക്കുന്നു. ട്രെയിന്‍ നമ്പര്‍ 04094 നിസാമുദ്ദീന്‍ – കൊച്ചുവേളി എസി സൂപ്പര്‍ ഫാസ്റ്റ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ (ഡിസംബബര്‍ മൂന്ന് മുതല്‍ ജനുവരി 29 വരെ ) രാത്രി 9.35 ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 8.30 ന് കൊച്ചു വേളിയിലെത്തും. 04093 കൊച്ചുവേളി – നിസാമുദ്ദീന്‍ എസി ശനി ഞായര്‍ ദിവസങ്ങളില്‍ (ഡിസംബര്‍ ഏഴു മുതല്‍ ഫെബ്രുവരി ഒന്നു വരെ) രാത്രി 12.30 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിസാമുദീനിലെത്തും. ഒരു ഫസ്റ്റ് ക്ലാസ് എസി, അഞ്ച് സെക്കന്റ് എസി, 10 തേഡ് എന്നിവയാണ് സര്‍വ്വീസിനുള്ളത്. മഥുര, കോട്ട, ദാഹോദ്, വഡോതര, സൂററ്റ്, വാപി, വാസായ് റോഡ് , പനവേല്‍, റോഹ, ചിപ്ലിന്‍, രത്‌നഗിരി, തിമിം, കാര്‍മാലി, മഡ്ഗാവ്, കാര്‍വാര്‍, ഉഡുപ്പി, മംഗലാപുരം, കാസര്‍കോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്,തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. റിസര്‍വേഷന്‍ ആരംഭിച്ചു.