പരപ്പനങ്ങാടിയില്‍ മൂന്നാംക്ലാസ്സുകാരനെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

Rafeeqപരപ്പനങ്ങാടി :സ്‌കൂള്‍ ബസ്സില്‍വെച്ച്‌  മുന്നാംക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിരനിരയാക്കിയ ക്ലീനര്‍ പോലീസ്‌ പിടിയില്‍. വേങ്ങര പീസ്‌ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍ ബസ്സിലെ ക്ലീനറായ വേങ്ങര കുറ്റാലൂര്‍ സ്വദേശി ആളത്തില്‍ മുഹമ്മദ്‌ റഫീഖ്‌ (25) ആണ്‌ അറസ്റ്റിലായത്‌.

കുട്ടി രക്ഷിതാക്കളൊട്‌ വിവരം പറഞ്ഞതിനെ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപെടുകയാരിുന്നു. വേങ്ങര നിന്ന്‌ പരപ്പനങ്ങാടി പാലത്തിങ്ങലുള്ള വീട്ടിലേക്ക്‌ കുട്ടിയെ കൊണ്ടുവരുന്ന ബസ്സിലെ ക്ലീനറാണ്‌ റഫീഖ്‌.

റഫീഖിനെതിരെ കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും എതിരെയുള്ള ലൈംഗിക അക്രമങ്ങള്‍ തടയുന്നതിനുള്ള പ്രോക്‌സോ നിയമപ്രകാരമാണ്‌ പരപ്പനങ്ങാടി പോലീസ്‌ കേസെടുത്തത്‌ . പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.