ചേളാരിയിലെ കൃഷ്ണമൂര്‍ത്തിയുടെ കൊലപാതകം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം:വർഷങ്ങളായി  ചേളാരിയിൽ താമസക്കാരനായ തമിഴ്നാട് സ്വദേശി കൃഷ്ണമൂർത്തി മർദ്ധനമേറ്റ് മരിക്കാനിടയായ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് അരിയല്ലൂർ  ജില്ലയിലെ കോളനി സ്ട്രീറ്റിലെ കൃഷ്ണമൂർത്തി ( 49) മരിച്ച കേസിലാണ് വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയിലെ കുഴിക്കാട്ടിൽ മലയിൽ ശരത് (29) ,വെളിമുക്ക് പെരിക്കോണ്ടിൽ വീട്ടിൽ അഖിൽ ലാൽ (25), തേഞ്ഞിപ്പലം ചേളാരി ചെറാമ്പത്ത്മാട് കെ പി .മുഹമ്മദ് ഷാഫി (18) എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

ഞായറാഴ്ചരാത്രി 9.30 യോടെ ഭാര്യയുടെ ബന്ധു മരിച്ചതുമായി ബന്ധപ്പെട്ട് ഇയാൾ തമിഴ്‌നാട്ടിൽ പോവാന്‍
വേണ്ടയാണ് വീട്ടിൽ നിന്നിറങ്ങിയത്. ചേളാരി യിൽ നിന്ന് ഓട്ടോയിൽ പരപ്പനങ്ങാടിയിൽ എത്തി ട്രെയിനിൽ പോവുമെന്നാണ് ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ പിന്നീട് യാത്ര മാറ്റി വെക്കുകയും ചെയ്തു. രാത്രി  10 മണിക്ക് ചേളാരി മാതാപുഴ റോഡിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിൽ മൂന്ന് പേർ   പുകവലിച്ചത് മൂർത്തി ചോദ്യം ചെയ്തതാണ് വാക്ക് തർക്കത്തിലും പിന്നീട് അടിപിടിയിലും കലാശിച്ചത്‌. അഖിലിനോടാണ് ഇയാൾ പുകവലികരുതെന്ന് ആദ്യം വിളിച്ചു പറഞ്ഞത്. 40 വർഷമായി താൻ ഇവിടെയാണെന്നും അഖിലിനോട് ഇയാൾ പറഞ്ഞു. എവിടെയാ നാട് എന്ന് ചോദിച്ചപ്പോൾ വളരെ മോശമായി  കൃഷ്ണമൂർത്തി സംസാരിക്കുകസയും ചെയ്തു. അടുത്തുള്ള ശരത്തിനോടും ഇയാള്‍ ഇതേ രീതിയിൽ ആണ് ഇയാൾ പ്രതികരിച്ചത്. തുടർന്ന് മൂന്ന് പേരും തമ്മിൽ പിടിവലിയായി. ഇതിനിടയിലാണ് മുഹമ്മദ് ഷാഫിയും മറ്റൊരു സുഹൃത്തും ഇവിടെ എത്തിയത്. കൂടെ ഉണ്ടായിരുന്ന ആൾക് അഖിലിനെ നേരത്തെ അറിയാമായിരുന്നു. ഷാഫി ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ ഇയാളോടും മൂർത്തി ദേഷ്യപെട്ട് സംസാരിച്ചു. ഒടുവിൽ ഷാഫി മൂർത്തിയെ അടിക്കുകയും ചെയ്തു. മൂന്ന് പേരെയും കോടതി കയറ്റുമെന്ന് ഇയാൾ ഉച്ചത്തിൽ വിളിച്ചു പറയുകയും ചെയ്തു. ഈ സമയം ശരത് പിന്നിലൂടെ ചെന്ന് മൂർത്തിയുടെ കഴുത്തു പിടിച്ചു താഴ്ത്തുകയും ചെയ്തു. കഴുത്തിന്റെ എല്ലുകളും കശേരുക്കളും പൊട്ടി മൂർത്തി താഴെ വീഴുകയും ചെയ്തു. ഇവർ പിന്നീട് ഇവിടം വിട്ട് പോവുകയും ചെയ്തു.

മർദ്ധനത്തിൽ  ഗുരുതര പരിക്കേറ്റ് റോഡരുകിൽ കിടന്ന മൂർത്തിയെ പിറ്റേ ദിവസം രാവിലെ നാട്ടുകാർ  ചേളാരിയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലും പ്രവേശിച്ചിരുന്നു. പരിക്ക് ഗുരുതരമെന്ന് കണ്ട് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. മർദ്ധനമേറ്റാണ് പരിക്കേറ്റതെന്ന പോസ്റ്റ്മോർട്ട റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും അറസ്റ്റിലായത്. പരിക്കേറ്റ് ചികിത്സയിലിരിക്കെമൂന്ന് പേർ ചേർന്ന് മർദ്ധിച്ചിരുന്നതായി മൂർത്തി മെഡിക്കൽ കോളേജില്‍
പരിശോധിച്ച ഡോക്ടറോട് പറഞ്ഞിരുന്നു. കൂടുതൽ ചികിത്സക്കായി മെഡിക്കൽ കോളേജില്‍ നിന്ന് പോണ്ടിച്ചേരി ആസ്പത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മൂർത്തി മരിക്കുന്നത്. തുടർന്ന് മൃതദേഹം തമിഴ്നാട്ടിൽ എത്തിച്ചെങ്കിലും സംഭവം നടന്നത് തേഞ്ഞിപ്പലത്ത് വെച്ചായതിനാൽ തേഞ്ഞിപ്പലം പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് തമിഴ്നാട് പോലീസ് മൃതദേഹം തിരിച്ചയക്കുകയായിരുന്നു. കോഴിക്കോട് കോളേജ് ആശുത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ പറയുന്നതായി പോലീസ് പറഞ്ഞു.

തുടർന്ന് മൂർത്തിയെ അക്രമിച്ചവരെ പിടി കൂടുന്നതിനായി പൊലീസ് 20ഓളം സ്ഥലങ്ങളിലെ സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിച്ചു.40 ഓളം പേരെ ചോദ്യം ചെയ്തു. എന്നാൽ  യാതൊരു തെളിവും കിട്ടിയില്ല. മൂന്ന് പേരും നേരത്തെ പരിചയമില്ലാത്തവർ ആയിരുന്നു. പിന്നീട് ഷാഫിയെ ആദ്യം പൊലീസ് പിടികൂടി. തുടർന്നാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ കൃഷ്ണമൂർത്തി മരിച്ചതറിഞ്ഞു മുഖ്യപ്രതി ശരത ന്റെ ബന്ധുക്കൾ കേസിൽ നിയമോപദേശം തേടാൻ നടത്തിയ നീക്കമാണ് പിടിവള്ളി ആയത്. ഇക്കാര്യം രഹസ്യമായി മനസിലാക്കിയ തേഞ്ഞിപ്പലത്തെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജയദേവന്റെ അന്വേഷണമികവും ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരവുമാണ് മുഖ്യപ്രതി ശരതാണ് എന്നും  കണ്ടെത്തിയത്. ഇയാളെ കണ്ടെത്താൻ നിരവധി വാട്സ്ആപ്,ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോകൾ പൊലീസ് അഖിലിനും ഷാഫിക്കും കാണിച്ചു കൊടുതിരുന്നു. കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരെയും ചോദ്യം ചെയ്തപ്പോൾ ആണ് മൂർത്തിയുടെ മരണത്തെ കുറിച്ച് സ്ഥിരീകരണം ലഭിച്ചത്. കൊലപാതകത്തിന് കേസെടുത്ത മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

മലപ്പുറം എസ്പിയുടെ നിർദ്ധേശ പ്രകാരം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ്, എസ് ഐ സുബ്രമണ്യൻ, എ .എസ് ഐ.മാരായ  ജയദേവൻ, ആനന്ദൻ, ഉദയകുമാർ, പോലീസുകാരായ ദിനേശൻ, സജീവ്, ദിനു, പ്രബീഷ്, അഫീദ് എന്നിവർ ചേർന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

Related Articles