കടലുണ്ടിയില്‍ ആന ഇടഞ്ഞു

കോഴിക്കോട്: കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഇടഞ്ഞ ആന വിരണ്ടോടി കോടക്കടവിന് സമപത്ത് കടലുണ്ടി പുഴയില്‍ ചളിയില്‍ പൂണ്ടുപോവുകയാണ് ഉണ്ടായത്. നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാതെ ആന കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണിപ്പോളുള്ളത്. വനം വകുപ്പിനെയും റനവ്യു വകുപ്പിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ സംഘം കടലുണ്ടിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ആന ഇടഞ്ഞത്. കടലുണ്ടി റെയില്‍വേഗേറ്റിന് സമീപം അയ്യപ്പന്‍ വിളക്കിനായി എത്തിച്ചതായിരുന്നു ആനയെ. ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top