കോഴിക്കോട്‌ ബൈക്ക്‌ മറിഞ്ഞ്‌ എന്‍ഐടി വിദ്യാര്‍ത്ഥി മരിച്ചു.

accidentകോഴിക്കോട്‌: കളന്‍തോടില്‍ ബൈക്ക്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ വിദ്യാര്‍ത്ഥി മരിച്ചു. എന്‍ഐടി വിദ്യാര്‍ത്ഥിയായ ഷാബിലി അബ്ദുള്‍ നെജീബ്‌ (22) ആണ്‌ മരിച്ചത്‌.

ഇന്ന്‌ പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. ഭക്ഷണം കഴിക്കാനായി വിദ്യാര്‍ത്ഥികള്‍പുറത്തു വന്നപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. കൂടെ ഉണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.