ബ്രിട്ടീഷ്‌ എയര്‍വേയ്‌സ്‌ വിമാനത്തിന്‌ തീപിടിച്ചു; 159 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

las-vegasലാസ്‌ വെഗാസ്‌: മക്‌ കരന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങുന്നതിനിടെ ബ്ര്‌ിട്ടീഷ്‌ എയര്‍വേസ്‌ വിമാനത്തില്‍ തീപ്പിടുത്തം. ഈ സമയം വിമാനത്തിലുണ്ടായിരുന്ന 159 ഓളം യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ലാസ്‌ വെഗാസില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങവെ എഞ്ചിന്‌ തീപിടിക്കുകയായിരുന്നു. ചൊവ്വാഴ്‌ച വൈകീട്ടോടെയാണ്‌ സംഭവം ഉണ്ടായത്‌. അപടത്തില്‍ രണ്ട്‌ യാത്രക്കാര്‍ക്ക്‌ ചെറുതായി പരിക്കു പറ്റിയതായി മക്‌ കരന്‍ അന്താരാഷ്‌ട്രവിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. വിമാത്തിന്‌ അപകടം സംഭവിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്‌.

വിമാനത്തിലെ എമര്‍ജന്‍സി സ്ലൈഡുകള്‍ വഴിയാണ്‌ യാത്രക്കാരെ രക്ഷപ്പെടുത്തിയത്‌. പുറപ്പെടാന്‍ ഒരുങ്ങവെ വിമാനത്തിന്റെ ഇടത്‌ എഞ്ചിന്‌ തീപിടിക്കുകയായിരുന്നെന്നാണ്‌ പ്രാഥമിക നിഗമനം.