ബൈക്കും കാറും കൂട്ടിയിടിച്ച്‌ പരപ്പനങ്ങാടി സ്വദേശിയായ യുവാവ്‌ മരിച്ചു

പരപ്പനങ്ങാടി :ചേളാരിക്കടുത്ത്‌ തയ്യിലക്കടവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ ഗുരതരമായി പരിക്കേറ്റ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു പരപ്പനങ്ങാടി കുപ്പിവളവ്‌ സ്വദേശി പുതുക്കുടി അബ്ദുറസാഖിന്റെ മകന്‍ മുഹമ്മദ്‌ മുസ്‌ത്‌ഫ (20) ആണ്‌ മരിച്ചത്‌.
ഞായറാഴ്‌ച രാത്രി 10 മണിയോടൊയാണ്‌ അപകടം നടന്നത്‌. ഗുരതമമായി പരക്കേറ്റ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെത്തിച്ച്‌ ചികത്സ നല്‍കിയെങ്ങിലും ഇന്ന്‌ പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ാെ
മൃതദേഹം മെഡിക്കല്‍കോളേജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.