ബൈക്കപകടത്തില്‍ പരിക്കേറ്റ മൂന്നിയൂര്‍ സ്വദേശി മരിച്ചു

tgi obit basheer 43മൂന്നിയൂര്‍: ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മൂന്നിയൂര്‍ പാറക്കടവ് എരഞ്ഞിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ബഷീര്‍ (43) ആണ് മരിച്ചത്. കബറടക്കം ശനിയാഴ്ച പകല്‍ രണ്ടിന് ആലിന്‍ ചുവട് ഒടുങ്ങാട്ട് ചിന ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

മാര്‍ച്ച് 25 ന് രാത്രി ഒമ്പതരയോടെ വെന്നിയൂരില്‍വെച്ചാണ് അപകടം. ബൈക്കിലിടിച്ച വാഹനം നിര്‍ത്താതെ പോയി. അബോധാവസ്ഥയിലായിരുന്ന ബഷീറിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഉമ്മ നഫീസ . ഭാര്യ: ശബ്‌ന. മക്കള്‍ : നിദ ബഷീര്‍, നേഹ, മൂസ ബഷീര്‍, സഹോദരങ്ങള്‍ : ഹബീബ്, അബ്ദുള്‍ ലത്തീഫ്, ഫൈസല്‍, നസീമ.