ബഹ്‌റൈനില്‍ സ്‌കൂളിനു മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യഭീഷണി

മനാമ: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഭീഷണി. ന്യൂ ഇന്ത്യന്‍ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനലിനു മുകളില്‍ കയറിയാണ് കുട്ടി ആത്മഹത്യ ഭീഷണി മുഴക്കിയത്. കുട്ടി കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിഭ്രാന്തരാവുകയും കുട്ടിയോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ നില്‍ക്കുകയായിരുന്ന കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി.

കുട്ടി സ്‌കൂളിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിലൂടെ പ്രചരിക്കുകയാണിപ്പോള്‍.

അതെസമയം എന്ത് കാരണത്താലാണ് കുട്ടി ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതെന്ന് വ്യക്തമല്ല.

Related Articles