ബഹ്‌റൈനില്‍ മലയാളി യുവാവ് സൂര്യാഘാതമേറ്റ് ഗുരുതരാവസ്ഥയില്‍

മനാമ: സൂര്യാഘാതമേറ്റ് മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഹാരിസിനെയാണ് സല്‍മാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അപ്പാര്‍ട്ടുമെന്റുകളിലേക്ക് വെള്ളം കൊണ്ടുപോകുന്നതാണ് ഹാരിസിന്റെ ജോലി. ജോലിക്കിടെ കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് തര്‍ളര്‍ന്നു വീണത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം റോഡില്‍ തന്നെ കിടന്ന ഹാരിസിനെ പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയിലായ യുവാവിന് ആശുപത്രിയില്‍ ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിവരികയാണ്.

ചൂട് ശക്തമായതോടെ ജോലി സ്ഥലങ്ങളില്‍ തൊഴിലാളികളോട് കൂടുതല്‍ വെള്ളം കുടിക്കാനും കഫീന്‍, കാര്‍ബണേറ്റ് പാനീയങ്ങള്‍ ഒഴിവാക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്.