ബഹ്‌റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

മനാമ: തിരുവനന്തപുരം സ്വദേശി ജേക്കബ് ജൂഡി(63)നെയാണ് മുഹറഖിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ ഫറാജ് കോണ്‍ട്രാക്ടിങ് കമ്പനി മനേജരായിരുന്നു.

പള്ളിച്ചന്‍ പറമ്പില്‍ ടോമി ജേക്കബിന്റെ മകനാണ്. ദീര്‍ഘനാളായി ബഹ്‌റൈനിലാണ്. ഇന്നലെ ഡ്രൈവറെത്തി വിളിച്ചിട്ടും പുറത്തു വരാത്തതിനെ തുടര്‍ന്ന് കമ്പനിയിലും പോലീസിലും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി റൂം തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.